കോട്ടയം: കേരള കോഒാപ്പറേറ്റീവ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ സഹകരണ ജീവനക്കാരുടെ അവകാശസംരക്ഷണദിനം നാളെ മാമ്മൻ മാപ്പിള ഹാളിൽ നടക്കും. രാവിലെ 10ന് മേയ് ദിനറാലി. 11ന് യാത്രയയപ്പ് സമ്മേളനം,​ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,​ പ്രസംഗം മോൻസ് ജോസഫ് എം.എൽ.എ,​ ജോഷി ഫിലിപ്പ്,​ അഡ്വ. ജി ഗോപകുമാർ,​ ഉച്ചയ്ക്ക് 1.30ന് ഫെഡറേഷൻ രൂപീകരണത്തിന്റെ അറുപതാം വാർഷിക സമ്മേളനം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.​ എം.എൻ.ഗോപാലകൃഷ്ണപണിക്കർ,​ നാട്ടകം സുരേഷ്,​ ഫിൽസൺ മാത്യൂസ്,​ ഫിലിപ്പ് ജോസഫ്​ തുടങ്ങിയവർ പ്രസംഗിക്കും. ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഇ.ഡി.സാബു,​ സംസ്ഥാന ട്രഷറർ കെ.കെ.സന്തോഷ്,​ ജില്ലാ സെക്രട്ടറി മനു പി. കൈമൾ,​ റ്റി.റ്റി. മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.