കല്ലറ: കല്ലറ ശ്രീശാരദ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ 11 വരെ നടക്കും. നാളെ പുലർച്ചെ ഗണപതിഹോമം, തുടർന്ന് ഗുരുപൂജ, ദേവി ഭാഗവത പാരായണം, വൈകിട്ട് വിളക്കുപൂജ. പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ ഒമ്പതാം തീയതി വരെ ഗണപതിഹോമം, ദേവി ഭാഗവത പാരായണം, സമൂഹപ്രാർത്ഥന, ദീപക്കാഴ്ച എന്നിവ നടക്കും. 10 ന് രാവിലെ 6. 15 ന് ഗണപതിഹോമം, ഗുരുദേവനും ഉപദേവതകൾക്കും വിശേഷാൽ കലശാഭിഷേകം, 10 ന് പ്രാർത്ഥന, 10.30 ന് ഗുരുദേവ പ്രഭാഷണം, 1 ന് പ്രസാദഊട്ട്, വൈകിട്ട് മഹാ സർവൈശ്വര്യ പൂജയും ദീപാലങ്കാരവും. 11 ന് രാവിലെ 6.15 ന് ഗണപതി ഹോമം, ഗുരുപൂജ, 8 ന് ബ്രഹ്മ കലശപൂജ, 8.30 ന് ബ്രഹ്മകലശാഭിഷേകം, 9 ന് കുംഭകുട ഘോഷയാത്ര, 11 ന് കുംഭകുട അഭിഷേകം, 1 ന് മഹാപ്രസാദവൂട്ട് ദേശതാലം എന്നിവ നടക്കും.