
കോട്ടയം : ആർ.ശങ്കർ 115-ാമത് ജന്മദിനാഘോഷം ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 ന് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിക്കും. കുഞ്ഞ് ഇല്ലംപള്ളി, അഡ്വ.ജി.ശ്രീകുമാർ, കൈനകരി ഷാജി, അഡ്വ.കെ.എ. പ്രസാദ്. ഡോ. ബി.ഹേമചന്ദ്രൻ, സി.പി.മധുസൂദനൻനായർ, സതീഷ് കുമാർ മണലേൽ, എം.കെ.ശശിയപ്പൻ, എം.ബി.സുകുമാരൻ നായർ, രാജേന്ദ്ര പ്രസാദ്, ആനിക്കാട് ഗോപിനാഥ്, ഭൈജു മറാട്ടുകുളം, സി.സി.സോമൻ, സക്കീർ ചങ്ങംപള്ളി, സാൽവിൻ കൊടിയന്തറ, വി.എം.മണി, കെ.ആർ.ദിനചന്ദ്രൻ എന്നിവർ പ്രസംഗിക്കും.