
തൃക്കൊടിത്താനം : കോട്ടമുറി ശ്രീഅയ്യപ്പക്ഷേത്രത്തിലെ ഭാഗവതസത്രം മേയ് 4 മുതൽ 11 വരെ നടക്കും. വടക്കൻപറവൂർ അഡ്വ.ടി.ആർ.രാമനാഥനാണ് യജ്ഞാചാര്യൻ. ഒന്നിന് രാവിലെ ആറിന് പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ നിന്ന് സത്രവിളംബരഘോഷയാത്ര. രണ്ടിന് കലവറനിറയ്ക്കൽ. നാലിന് രാവിലെ 9 ന് നാരായണീയപാരായണം. വൈകിട്ട് 5.30 ന് കൊടിയേറ്റ്. സത്രസമാരംഭസഭ അഖിലഭാരത ഭാഗവതസത്രസമിതി ഉപാദ്ധ്യക്ഷൻ എസ്.നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഭദ്രദീപപ്രകാശനവും അനുഗ്രഹപ്രഭാഷണവും നടത്തും. അഞ്ചുമമുതൽ രാവിലെ 11.30 മുതൽ എല്ലാദിവസവും പ്രഭാഷണം. വിദ്യാസാഗർ ഗുരുമൂർത്തി, പ്രൊഫ.വിമൽ വിജയ് കന്യാകുമാരി, സ്വാമി ചിദാനന്ദപുരി, ഡോ.പള്ളിക്കൽ സുനിൽ, നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ, അഡ്വ.ശങ്കു.ടി.ദാസ് തുടങ്ങിയവർ പ്രഭാഷണം നടത്തും.