nc

കുമരകം : എസ്.കെ.എം സ്കൂളിൽ 2022 - 24 വർഷത്തെ എൻ.സി.സി കേഡറ്റുകളുടെ സെറിമണിയൽ പരേഡ്. 50 എൻ.സി.സി കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. സ്കൂൾ മാനേജർ എ.കെ. ജയപ്രകാശ് പതാക ഉയർത്തി. 16 കേരള ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ കേണൽ. പി.ദാമോദരൻ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. കവിത ലാലു, മായ സുരേഷ്, ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ, പ്രിൻസിപ്പൾ എസ് സുനിമോൾ, പ്രധാന അദ്ധ്യാപിക കെ.എം. ഇന്ദു, പി.റ്റി.എ പ്രസിഡന്റ് വി.സി അഭിലാഷ്, രാജീവ് ജോസഫ്, രാജേശ്വരി, എൻ.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു. 25 വർഷക്കാലമായി എൻ.സി.സി ഓഫീസറായി മികച്ച സേവനമനുഷ്ഠിക്കുന്ന കെ.എസ് അനിഷിനെ ആദരിച്ചു.