പൈക: എലിക്കുളം ഗ്രാമപഞ്ചായത്ത്, വയോജന സംഘടനയായ നിറവ് @ 60 എന്നിവ പൈക സർക്കാർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 ന് പൈക ഗവ. ആശുപത്രിയിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ഗൈനക്കോളജി. ഓർത്തോപീഡിക്‌സ്, ഒപ്താൽമോളജി എന്നീ വിഭാഗങ്ങളിലെ വിദഗദ്ധരായ ഡോക്ടർമാർ ക്യാമ്പിൽ സംബന്ധിക്കും. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എലിക്കുളം ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിച്ചു.