
മുണ്ടക്കയം: കിഴക്കൻ മലയോര മേഖലയുടെ തിലകക്കുറിയാണ്. പക്ഷേ മുണ്ടക്കയം ബൈപ്പാസ് നശിക്കുകയാണ്, അല്ല നശിപ്പിക്കുകയാണ്. ആ നേർക്കാഴ്ചകൾ ബൈപ്പാസിൻ്റെ സംരക്ഷണവേലിയിൽ നിന്ന് തുടങ്ങും. മണിമലയാറിൻ്റെ വശത്തെ സംരക്ഷണവേലിയുടെ ഇരുമ്പ് കമ്പികൾ രാത്രിയിൽ മോഷ്‌ടാക്കൾ ഊരിക്കടത്തുകയാണ്. ആരും ചോദിക്കാനുമില്ല പറയാനുമില്ല.
നടപ്പാതയിലെ ടൈലുകൾ പലയിടങ്ങളിലും ഇളകിയ നിലയിലുമാണ്. കോൺക്രീറ്റ് തൂണുകളും തകർത്തിട്ടുണ്ട്. കഴിഞ്ഞദിവസം വാഹനം ഇടിച്ചും ഒരു ഭാഗത്തെ സംരക്ഷണവേലിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വൈകുന്നേരങ്ങളിൽ ബൈപാസ് റോഡിൻ്റെ നടപ്പാതയിൽ ഇരുന്ന് സായാഹ്നങ്ങൾ ചെലവഴിക്കാൻ ആളുകൾ എത്തുന്നുണ്ട്.എന്നാൽ റോഡിൽ ആവശ്യമായ വെളിച്ചം പോലുമില്ല.
വെള്ളക്കെട്ട് റോഡ് തകർക്കും
ബൈപാസ് റോഡിലെ വെള്ളക്കെട്ട് റോഡ് തകരാനും കാരണമാകുന്നുണ്ട്. റോഡിന്റെ പൂർണതകർച്ചയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം.