മുണ്ടക്കയം ഈസ്റ്റ് : എം.ജി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളും, കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂളും സംയുക്തമായി പൊതുജനങ്ങൾക്കും, രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന ഡിഗ്രി ഹോണേഴ്സ് അവബോധന ക്ലാസുകളും സംശയനിവാരണവും എ.ഐ പ്രദർശനവും 8, 13 തീയതികളിൽ നടത്തും.
8 ന് രാവിലെ 9.30ന് കുന്നുംഭാഗം സെന്റ്. ജോസഫ് പബ്ലിക് സ്കൂൾ ഹാളിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് അദ്ധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറിയാസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖപ്രഭാഷണവും നടത്തും. തുടർന്ന് എം.ജി യൂണിവേഴ്സിറ്റി വിദഗ്ദ്ധ ടീം സുപർണ്ണ രാജുവിന്റെ നേതൃത്വത്തിൽ വിഷയാവതരണവും സംശയനിവാരണവും നടത്തും.
13 ന് രാവിലെ 10.30 ന് സെന്റ് ജോസഫ് സെൻട്രൽ സ്കൂളിൽ പ്രിൻസിപ്പൽ ഫാ. തോമസ് നലന്നാടിയിലിന്റെ അദ്ധ്യക്ഷതയിൽ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. പി.ഹരികൃഷ്ണൻ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. തുടർന്ന് വിദഗ്ധർ ക്ലാസുകൾ നയിക്കും. കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ് കൺവീനറായും , ബോബി കെ. മാത്യു, രതീഷ് പി ആർ, അക്ഷയ് മോഹൻദാസ്, ഷാന്റിമോൾ എസ്., ജിനു തോമസ്, പ്രയിസി ആന്റണി, ജസ്റ്റിൻ ജോസ് എന്നിവർ അംഗങ്ങളായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 9746712239, 9895380625, 9847725246.