waste

കോട്ടയം: എം.സി.എഫുകളിലും മിനി എം.സി.എഫുകളിലുമുള്ള മാലിന്യശേഖരം മുഴുവൻ മേയ് മാസത്തോടെ നീക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. മാലിന്യങ്ങൾ പൂർണമായും നീക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേകസമിതിയെയും സെക്രട്ടേറിയറ്റ് യോഗം നിയോഗിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ജലാശയങ്ങളും പൊതുയിടങ്ങളും മേയ് മാസത്തിൽ ശുചീകരിക്കാനും യോഗത്തിൽ തീരുമാനമായി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള പ്രധാന പ്രവർത്തനങ്ങളാണ് മാലിന്യങ്ങൾ എം.സി.എഫിൽ നിന്നും മിനി എം.സി.എഫിൽ നിന്നും നീക്കുന്നതും ജലാശയശുചീകരണവും. മാലിന്യനീക്കത്തിന്റെ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയും ലിഫ്റ്റിംഗ് പദ്ധതിയും യോഗം ചർച്ച ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ് അധ്യക്ഷത വഹിച്ചു.