വാഴപ്പള്ളി. മഞ്ചാടിക്കര മഹാവിഷ്‌ണു ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും ഉത്സവവും 2 മുതൽ 6 വരെ നടത്തും. ഉത്സവദിനങ്ങളിൽ രാവിലെ 7.30 ന് ഭാഗവതപാരായണം. 2 ന് രാവിലെ 9.20 നും 10 നും മദ്ധ്യേ എം.എൻ.ഗോപാലൻ തന്ത്രി, മേൽശാന്തി രാജേഷ് രാജശർമ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 12.30 ന് കൊടിയേറ്റ് സദ്യ,​ രാത്രി 8 ന് സിംഫണി മ്യൂസിക്, കരോക്കെ ഗാനമേള. 3 ന് രാവിലെ 9 ന് നവകം, പഞ്ചഗവ്യം, അഭിഷേകം, 9.30 ന് ഇളനീർ അഭിഷേക ഘോഷയാത്ര - രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നും. 10.15 ന് ഇളനീർ അഭിഷേകം, 10.30 ന് പ്രഭാഷണം 1 ന് ഗുരുപൂജ, സമൂഹസദ്യ 5.30 ന് ഗുരുപൂജ, 8 ന് പ്രഭാഷണം, തിരുവാതിര, കൈക്കൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ. 4 ന് രാവിലെ അഷ്‌ടാഭിഷേകം. രാത്രി 8 ന് സംഗീതലയതരംഗം. 5 ന് രാവിലെ 9 നു പഞ്ചവിംശതി കലശം, നൂറും പാലും, 1 ന് സമൂഹസദ്യ. വൈകിട്ട് 7.30 ന് തിരുവാതിര, 8 ന് പുല്ലാംകുഴൽ, 10.30 ന് പള്ളിവേട്ട. 6 ന് 12.30 ന് ആറാട്ട് സദ്യ,​ 3.30 ന് ആറാട്ട് പുറപ്പാട്, 5.30 ന് ആറാട്ട്, 6.30 ന് ആറാട്ട് എഴുന്നള്ളത്ത്,​ രാത്രി 9.30 ന് വരവേൽപ്, കൊടിയിറക്ക് കഞ്ഞിവീഴ്ത്തൽ.