netball-camb

തൊടുപുഴ: വിദ്യർത്ഥികൾക്ക് വിവിധ കായിക മത്സരങ്ങളിൽ വേനൽക്കാല പരിശീലനം ആരംഭിച്ചു. വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഒരു മാസംവരെ നീണ്ടുനിൽക്കുന്ന ക്യാമ്പുകൾക്കാണ് തുടക്കം കുറിച്ചത്. നീന്തൽ, സൈക്കിളിംഗ്, നെറ്റ് ബോൾ തുടങ്ങിയവ ജില്ലാതലത്തിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്റെ നേതൃത്വത്തിലുള്ള അവധിക്കാല സൈക്ലിംഗ് പരിശീലന ക്യാമ്പ് ന്യൂമാൻ കോളേജിന്റെ സഹകരണത്തോടെ തൊടുപുഴയിൽ ആരംഭിച്ചു. രണ്ടുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് തൊടുപുഴ ന്യൂമാൻ കോളേജിലാണ് നടക്കുന്നത്. ജില്ലാ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ അദ്ധ്യക്ഷത വഹിച്ചു.