dr-umman

പീരുമേട് : മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചീനീയറിംഗ് & ടെക്‌നോജിയുടെ ഡയറക്ടറായി ഡോ. ഉമ്മൻ മാമ്മൻ നിയമിതനായി. മാനേജ്‌മെന്റ് പണ്ഡിറ്റ്, സോഷ്യൽ എഞ്ചിനീയർ, മെന്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ചേർത്തല നൈപുണ്ണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലെ അക്കാദമിക്‌സ് ഡീൻ, കെ.വി.എം ട്രസ്റ്റിൽ ഡയറക്ടർ എച്ച്.ആർ.ഡി, അങ്കമാലി നൈപുണ്ണ്യ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ കോഴ്‌സ് ഡയറക്ടർ,മംഗളം ഗ്രൂപ്പ് ഓഫ് കൺസേൺസിൽ മാർക്കറ്റിംഗ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.