
അടിമാലി : സർദാർ പട്ടേൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻഡ് ഡവലപ്പ്‌മെന്റൽ സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യോ ഇക്കണോമിക് എൻവോൺമെന്റ് ഡവലപ്‌മെന്റ്ര് സൊസൈറ്റിയുടെ ( സീഡ്) ഗുണഭോക്തൃസംഗമം നടത്തി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. അമ്പത് ശതമാനം സബ്‌സിഡി തുകയ്ക്ക് ശേഷമുള്ള പണമടച്ച് ബുക്ക് ചെയ്ത 91വനിതകൾക്ക് സ്‌കൂട്ടികളും, ഫലവൃക്ഷ തൈകൾക്ക് അപേക്ഷ നൽകിയ 100 പേർക്ക് തൈകളും വിതരണം ചെയ്തു.നാഷണൽ കോർഡിനേറ്റർ അനന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.