
തൊടുപുഴ: ഉപജില്ല റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ വാർഷിക ആഘോഷം കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ ജോർജ് ജോസഫ് കേളകം ഉദ്ഘാടനം ചെയ്തു.. സംഘടന പ്രസിഡന്റ് ടി.യു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 80 വയസ് പൂർത്തിയാക്കിയവരെ ആദരിക്കലും നവാഗതർക്ക് സ്വീകരണവും നൽകി. സെക്രട്ടറി പി.വി ജോസ്, വൈസ്.പ്രസിഡന്റ് ജോസഫ് മൂലശ്ശേരി, കമ്മറ്റിയംഗം സിസ്റ്റർ. ആനി ജോസ് വള്ളമറ്റം, ടൂർ കൺവീനർ പി.എം.ദേവസ്യാച്ചൻ, ട്രഷറർ റോയി.റ്റി.ജോസ് ആന്റണി, നിർമ്മല തങ്കച്ചൻ, ടോമി കട്ടക്കയം എന്നിവർ പ്രസംഗിച്ചു.