lpg

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു. മുപ്പത് രൂപ അമ്പത് പൈസയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1,775 രൂപയായി. അഞ്ച് കിലോ സിലിണ്ടറിന്റെ വില ഏഴ് രൂപ അമ്പത് പൈസ കുറച്ചിട്ടുണ്ട്. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്‍റെ വില നൂറ് രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്.