
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡ് അത്‌ലറ്റിക് ക്ലബിനെ കീഴടക്കി. രണ്ട് ഗോളുകളും നേടിയ ബ്രസീലിയൻ താരം റോഡ്രിഗോയാണ് റയലിന്റഎ വിജയശില്പി. 8,73 മിനിട്ടുകളിലായിരുന്നു റോഡ്രിഗോ ്അത്‌ലറ്റിക്കിന്റെ വലകുലുക്കിയത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള റയലിന് 30 മത്സരങ്ങളിൽ നിന്ന് 75 പോയിന്റാണിപ്പോൾ ഉള്ളത്. ഒരു മത്സരം കുറച്ചു കളിച്ച അത്ലറ്റിക്ക് 56 പോയിന്റുമായി 4-ാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം ലാസ് പൽമാസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 30 മത്സരങ്ങളിൽ നിന്ന് 67പോയിന്റാണുള്ളത്.