പേരാമ്പ്ര:ബ്രൗൺഷുഗറുമായി അതിഥി തൊഴിലാളി പൊലീസിൻ്റെ പിടിയിലായി. ഒഡിഷ സ്വദേശിയായ സയ്ദ് നൈജുദ്ദീൻ അലിയാണ് (21) പിടിയിലായത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അത്തോളി ഇൻസ്പെക്ടർ അനൂപ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ രാജീവിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം തൂക്കം വരുന്ന ബ്രൗൺഷുഗർ പ്രതിയിൽ നിന്നും കണ്ടെടുത്തു. ലഹരിമരുന്ന് കൈവശം വെച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.