തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) ഇന്ന് സെക്രട്ടേറിയറ്റ് ധർണ നടത്തും. മാർച്ച് 24ന് കാസർകോട്ട് നിന്നാരംഭിച്ച വിശ്വകർമ്മ ജനമുന്നേറ്റ യാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് ധർണ. സംസ്ഥാന പ്രസിഡന്റ് ടി.ആർ.മധു,ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ എന്നിവരാണ് ജാഥ നയിച്ചത്.