a

ലഖ്നൗ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ മുസ്ലിം യുവാവിന് നേരെ മർദനം. റിസ്വാൻ എന്ന യുവാവിനാണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റിസ്വാനെ സംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും പിന്നാലെ മർദിക്കുകയുമായിരുന്നു.

വടികളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം ആക്രമണം നടന്ന സമയമോ ദിവസമോ വ്യക്തമല്ലെന്നുമാണ് റിപ്പോർട്ട്. മാർച്ച് 30തിനാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.