
വിശാഖപട്ടണം: ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ജയിച്ചെങ്കിലും ഡൽഹി ക്യാപിറ്റൽസ് ക്യാപ്ടൻ റിഷഭ് പന്തിന് 12 ലക്ഷം പിഴ. കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് ഡൽഹി ക്യാപ്ടൻ പന്തിന് 12 ലക്ഷം പിഴ ലഭിച്ചത്. ഡൽഹി ടീമിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പിഴവ് ആദ്യ സംഭവമായതിനാൽ ടീമിലെമറ്റ് അംഗങ്ങൾക്ക് ശിക്ഷയില്ല. നേരത്തേ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടിരുന്നു.