ipl

ഐ.പി. എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ലക്നൗ സൂപ്പർ ജയ്‌ന്റ്സും തമ്മിൽ ഏറ്റുമുട്ടും.

ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാമ് മത്സരം.

ആർ.സി.ബി കളിച്ച മൂന്ന് മത്സരത്തിൽ രണ്ടിലും തോറ്റു. ലക്നൗ സൂപ്പർ ജയ്ന്റ്സിന് കളിച്ച രണ്ട് കളികളിൽ ഒന്ന് വീതം ജയവും തോൽവിയുമാണ് സമ്പാദ്യം.

ചിന്നസ്വാമിയിൽ കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതിന്റെ ക്ഷീണവുാമയിറങ്ങുന്ന ആർ.സി.ബി ഇന്ന് ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ കീഴടക്കി സീസണിൽ വിജയത്തിന്റെ അക്കൗണ്ട് തുറക്കാനായതിന്റെ ആത്‌മ വിശ്വാസത്തിലാണ് ലക്നൗ സൂപ്പർ ജയ്ന്റിസ് ഇറങ്ങുന്നത്.

മായങ്ക് യാദവ് എന്ന് ലക്നൗവിന്റെ പുത്തൻ പേസ് എക്സ്പ്രസാണ് വിരാട് കൊഹ്‌ലിയും ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസും ഉൾപ്പെടെയുള്ള ആർ.സി.ബിയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയുടെ പ്രധാന വെല്ലുവിളി.

ലൈവ്

രാത്രി 7.30 മുതൽ ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സിലും