supreme-court

ന്യൂഡൽഹി : കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. 10722 കോടി കടമെടുക്കാനുള്ള അവകാശം ബോദ്ധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു,​

കേരളത്തിനെതിരെ കേന്ദ്രസർക്കാർ ഉന്നയിക്കുന്ന വാദം ശരിയാണെന്ന് വിധിയിൽ വ്യക്തമാക്കുന്നു.

വാ​യ്പ​യു​ടെ​ ​കാ​ര്യ​ത്തിൽ കേ​ര​ള​ത്തി​ന് ​മ​തി​യാ​യ​ ​ആ​ശ്വാ​സം​ ​ല​ഭി​ച്ചു​വെ​ന്നാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​സൂ​ര്യ​കാ​ന്തും​ ​കെ.​വി.​ ​വി​ശ്വ​നാ​ഥ​നും​ ​അ​ട​ങ്ങി​യ​ ​ബെ​ഞ്ച് ​വി​ല​യി​രു​ത്തി​യ​ത്. അ​ധി​ക​ ​വാ​യ്പ​യെ​ടു​ക്ക​ലി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യാ​ൽ​ ​അ​ടു​ത്ത​ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ​ ​ആ​ ​തു​ക​ ​കു​റ​യ്ക്കു​മെ​ന്ന​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വാ​ദം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു. സംസ്ഥാനത്തിന് ഇനിയും കടമെടുക്കാൻ അവകാശമുണ്ടെന്ന വാദം തെറ്റാണ്. 2017/20 കാലത്ത് അധികമായി കടമെടുത്തുവെന്ന കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി ശരിവച്ചു. അവകാശപ്പെടുന്ന തുകയിലെ കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ധ​ന​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കാ​ൻ​ 10,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​ട​മെ​ടു​ക്ക​ലി​നു​കൂ​ടി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​വേ​ണ​മെ​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​സ്യൂ​ട്ട് ​ഹ​ർ​ജി​യി​ലെ​ ​നി​ർ​ണാ​യ​ക​ ​വി​ഷ​യ​ങ്ങ​ൾ​ ​സു​പ്രീം​കോ​ട​തി​ ​അ​ഞ്ചം​ഗ​ ​ഭ​ര​ണ​ഘ​ട​നാ​ ​ബെ​ഞ്ചി​ന് ​വി​ട്ടു.​വി​ശാ​ല​ബെ​ഞ്ച് ​പ​രി​ഗ​ണി​ക്കേ​ണ്ട​ ​ആ​റു​ ​വി​ഷ​യ​ങ്ങ​ൾ​ ​ര​ണ്ടം​ഗ​ബെ​ഞ്ച് ​നി​ർ​ദേ​ശി​ച്ചു.

കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയം പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കാണ് മുൻതൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാൽ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയർത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം.