cars

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വാഹന വില്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെയെല്ലാം വില്പന കുത്തനെ കൂടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ പ്രമുഖ കമ്പനികളെല്ലാം മികച്ച വളർച്ചയാണ് വില്പനയിൽ നേടിയത്. ടാറ്റ മോട്ടോഴ്സ് 92,550 വാഹനങ്ങളാണ് മാർച്ചിൽ വിറ്റഴിച്ചത്. മാരുതി സുസുക്കി മാർച്ചിൽ 1.88 ലക്ഷം വാഹനങ്ങളുടെ വില്പന നേടി. വായ്പകളുടെ പലിശ ഉയരത്തിൽ നിൽക്കുമ്പോഴും ഇന്ത്യയിലെ വാഹന വിപണി മികച്ച വളർച്ച നേടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.