
ട്രിപോളി : വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ പ്രധാനമന്ത്രി അബ്‌ദുൾ ഹമീദ് അൽ - ദബൈബയുടെ ട്രിപോളി നഗരത്തിലുള്ള വസതിക്ക് നേരെ ഗ്രനേഡ് ആക്രമണം. ആർക്കും പരിക്കില്ല. സംഭവ സമയം ദബൈബ ഇവിടെയുണ്ടായിരുന്നില്ലെന്നാണ് സൂചന. 2022ൽ ദബൈബയ്ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ അജ്ഞാതർ വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന ലിബിയയിൽ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി 2021ലാണ് ദബൈബ ചുമതലയേറ്റത്.