pepper

@കിലോ - 512, കര്‍ഷകര്‍ക്ക് പ്രതീക്ഷ

കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിളവെടുപ്പ് കാലത്ത് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കറുത്ത പൊന്നിന്റെ വില ഉയരുന്നു. കിലോയ്ക്ക് 490 ല്‍ താഴെയായിരുന്നത് ഇപ്പോള്‍ 512 രൂപയായി. കി?ലോ?ഗ്രാ?മി?ന് ശ?രാ?ശ?രി 22 രൂ?പ?യു?ടെ വ?ര്‍?ദ്ധ?ന?യാ?ണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടാ?യ?ത്. ഗുണമേന്മയനുസരിച്ച് 510 മുതല്‍ 520 രൂപ വരെ ഒരു കിലോഗ്രാമിന് ലഭിക്കുന്നുണ്ട്. ദിനംപ്രതി 10 മുതല്‍ 15 രൂപ വരെ വിലക്കയറ്റമാണുണ്ടാകുന്നത്. ചേട്ടന് 527ഉം, വയനാടന് 537മാണ് നിലവിലെ വില. അന്താരാഷ്ട്രതലത്തില്‍ റംസാന്‍, വിഷു വിപണി സജീവമാകുന്നതോടെ കുരുമുളക് വില 600 കടക്കുമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍.

മാസങ്ങള്‍ക്ക് മുമ്പ് കുരുമുളക് വില കുത്തനെയിടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. വിലയിടിഞ്ഞ് കിലോയ്ക്ക് 450വരെ എത്തിയിരുന്നു. ജനുവരിയില്‍ കിലോയ്ക്ക് 550ഉം ഫെബ്രുവരിയില്‍ 500ഉം ആയിരുന്നു. വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കര്‍ഷകരെയാണ് കൂടുതലായും ബാധിച്ചത്. മോഹവിലയ്ക്ക് കുരുമുളക് വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികളും അതോടെ വെട്ടിലായി.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ കുരുമുളക് വിളവെടുപ്പ് പൂര്‍ത്തിയായതും ഉത്പ്പാദനമേഖലയില്‍നിന്ന് മുഖ്യ വിപണിയിലേക്കുള്ള ചരക്കുവരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഈസ്റ്റര്‍ വേളയില്‍ ചരക്ക് പ്രവാഹം അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ പ്രതീക്ഷിച്ചെങ്കിലും അത് സംഭവിക്കാഞ്ഞതിനാല്‍ ഉത്പ്പന്ന വില ക്വിന്റലിന് 2400 രൂപ പോയവാരം ഉയര്‍ന്നു.

@വിലയുണ്ട്, പക്ഷേ ഉത്പ്പാദനം കുറഞ്ഞത് തിരിച്ചടി

കുരുമുളകിന് ന്യായമായ വിലയാണുള്ളതെങ്കിലും ഉത്പാദനക്കുറവ് മൂലം കാര്യമായ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നു പോകുന്നത്. രോഗബാധ തോട്ടങ്ങളെ കീഴടക്കിയതോടെ ഉത്പാദനം പതിന്മടങ്ങായി കുറഞ്ഞു. വിളവെടുക്കും മുമ്പെ ചെടികള്‍ പഴുപ്പ് ബാധിച്ച് വ്യാപകമായി കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം കറുത്തപൊന്നും പതിയെ തോട്ടങ്ങളില്‍ നിന്നും പടിയിറങ്ങുകയാണ്.

ചെടിയില്‍ തിരിയിടുന്ന സമയത്ത് വേണ്ട രീതിയില്‍ മഴ ലഭിക്കാതിരുന്നത് ഉത്പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ഇടക്കാലത്തുണ്ടായ പ്രതിസന്ധികള്‍ കര്‍ഷകരെ ഈ കൃഷിയില്‍ നിന്നും പിന്നോട്ടടുപ്പിച്ചു. സര്‍ക്കാര്‍ സഹായം ഉണ്ടായാല്‍ മാത്രമേ ഇനി കര്‍ഷകര്‍ക്ക് നിലനില്‍പ്പുള്ളൂ. കുരുമുളക് പുനര്‍കൃഷിക്കായുള്ള പദ്ധതികള്‍ ഇന്നും ഫലം കണ്ടിട്ടില്ല.

കിലോയ്ക്ക് വില (25 മുതല്‍ 31 വരെ)

@ 30ന് - കുരുമുളക് നാടന്‍ 510, ചേട്ടന്‍ 525, വയനാടന്‍ 535

@ 29ന് - കുരുമുളക് നാടന്‍ 505, ചേട്ടന്‍ 520, വയനാടന്‍ 530

@ 28ന് - കുരുമുളക് നാടന്‍ 500, ചേട്ടന്‍ 515, വയനാടന്‍ 525

@ 27ന് - കുരുമുളക് നാടന്‍ 500, ചേട്ടന്‍ 515, വയനാടന്‍ 525

@ 26ന് - കുരുമുളക് നാടന്‍- 493, ചേട്ടന്‍ 508, വയനാടന്‍ 518

@ 25ന് - കുരുമുളക് നാടന്‍- 488, ചേട്ടന്‍ -503, വയനാടന്‍- 513

''വിളവെടുപ്പ് സമയമായതിനാല്‍ വില കൂടുന്നത് ആശ്വാസകരമാണ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് കരുതുന്നത്''

ജയപ്രകാശ്, കുരുമുളക് കര്‍ഷകന്‍