
സെക്രട്ടറി എന്ന പുതിയ ചിത്രത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് നടിയും മലയാളി മോഡലുമായ ആരാധ്യ ദേവി. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ട്രഡീഷണൽ ബ്യൂട്ടി ഇനി ബിക്കിനി ബ്യൂട്ടി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റ്. കഴിഞ്ഞ ദിവസം ആരാധ്യയുടെ അതീവ ഗ്ലാമറസ് വീഡിയോ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ പങ്കുവച്ചിരുന്നു. ആരാധ്യ നായികയായി അഭിനയിക്കുന്ന സാരി എന്ന ചിത്രത്തിൽ നിന്നുള്ള രംഗങ്ങൾ ഉൾപ്പെടുത്തി റീൽ വീഡിയോ ആയിരുന്നു അത്. മഴയത്തു നനയുന്ന ആരാധ്യയാണ് വീഡിയോയിൽ. അതീവ ഗ്ലാമറസായിയാണ് വീഡിയോയിൽ ദതാരം പ്രത്യക്ഷപ്പെടുന്നത്. ശ്രീലക്ഷ്മി എന്ന പേര് മാറ്റി ആരാധ്യ ദേവി എന്നു പരിഷ്കരിച്ചതായി രാംഗോപാൽ വർമ്മ പങ്കുവച്ചിരുന്നു. ശ്രീലക്ഷ്മിയുടെ റീൽ കണ്ടാണ് രാംഗോപാൽ തന്റെ സിനിമയിലേക്ക് ക്ഷണിച്ചത്. രാംഗോപാൽ വർമ്മ നിർമ്മിക്കുന്ന സാരി സംവിധാനം ചെയ്യുന്നത് ആലോഷ് വൈഷ്ണവ് ആണ് .അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.