
സിവിൽ എഞ്ചിനീയറിംഗ് മത്സര പരീക്ഷാപരിശീലന രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമായ സിവിലിയൻസ് ജൈത്രയാത്ര തുടരുന്നു. സിവിൽ എഞ്ചിനീയറിംഗ് ഉന്നതപഠനത്തിനായുള്ള എൻട്രൻസ് പരീക്ഷയായ GATE, കേരള പി.എസ്.സി നടത്തുന്ന അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് പ്രൊഫസർ, പോളിടെക്‌നിക് ലെക്ചറർ, ഓവർസീയർ, ട്രേസർ, എസ്.എസ്.സി ജൂനിയർ എഞ്ചിനീയർ, ആർ.ആർ.ബി ജൂനിയർ എഞ്ചിനീയർ, ISRO സയന്റിസ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള തീവ്രപരിശീലന ക്ലാസുകൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സിവിലിയൻസ് നൽകുന്നു.
2012ൽ പ്രവർത്തനം ആരംഭിച്ച സിവിലിയൻസിലൂടെ ഇതിനോടകം 8000ൽ അധികം പേർ തൊഴിൽ ലഭിച്ച് നിരവധി ഗവർൺമെന്റ് ഡിപ്പാർട്മെന്റുകളിൽ സേവനം അനുഷ്ഠിക്കുന്നു. ഇതുവരെ 29 റാങ്ക് ലിസ്റ്റുകളിൽ സിവിലിയൻസിലെ വിദ്യാർത്ഥികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. മാത്രവുമല്ല കേരള പി.എസ്.സി യുടെ ടെക്നിക്കൽ പരീക്ഷകളുടെ ചരിത്രത്തിൽ ആദ്യമായി 100ൽ 100 മാർക്കും നേടി വിജയിച്ച അദ്വൈത് വിലാസ് എന്ന വിദ്യാർത്ഥി സിവിലിയൻസിലൂടെ പരിശീലനം നേടിയെടുത്തതാണെന്നുള്ളതും ശ്രദ്ധേയമായ നേട്ടമാണ്.
സിവിൽ എഞ്ചിനീയറിംഗ് മേഖലയിലെ ഏറ്റവും മികച്ച അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾ, ദിവസേന ഉള്ള അസ്സസ്സ്‌മെന്റ് ടെസ്റ്റുകൾ, മോഡൽ ടെസ്റ്റുകൾ, മുൻ വർഷങ്ങളിലെ റാങ്ക് ജേതാക്കളുമായി സംവദിക്കാനുള്ള ടോക്ക് വിത്ത് ടോപ്പർ സെഷനുകൾ എന്നിവയെല്ലാം സിവിലിയൻസിലെ പരിശീലനത്തിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു. ഇതിനുപുറമെ പരീക്ഷപരിശീലനത്തിന് സഹായകമാകുന്ന നിരവധി സ്റ്റഡി മെറ്റീരിയലുകളും സിവിലിയൻസ് നൽകുന്നു. GATE, ISRO സയന്റിന്റ്, കേരള പി എസ് സി അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസീയർ, ലാറ്ററൽ എൻട്രി ടെസ്റ്റ് എന്നീ പരീക്ഷകൾക്ക് വേണ്ടിയുള്ള പബ്ലിക്കേഷൻ ഇതിൽപ്പെടുന്നു.
പരീക്ഷാപരിശീലന ക്ലാസുകൾക്ക് പുറമെയുള്ള നിരവധി അക്കാഡമിക് പ്രവർത്തനങ്ങളിലും സിവിലിയൻസ് സജീവമാണ്. എഞ്ചിനീയറിംഗ്, സയൻസ് മേഖലകളിലെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ലെറ്റ്സ് ടോക്ക് എഞ്ചിനീയറിംഗ് എന്ന സീരീസ് സിവിലിയൻസിന്റെ യൂട്യൂബ് ചാനലിലൂടെ തുടർച്ചയായി നടത്തി വരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ വർഷവും സെപ്റ്റംബർ 15ന് എഞ്ചിനീയർസ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളമുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരമായ സിവിലിയൻസ് MAZE നടത്തുന്നു.
വനിതാദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളായ വിദ്യാർത്ഥികൾക്ക് പഠനത്തിന് സ്കോളർഷിപ് നൽകുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കും സിവിലിയൻസ് നേതൃത്വം നൽകുന്നു. NATPAC മുൻ ഡയറക്ടർ ഡോ.ബി.ജി ശ്രീദേവി, LSGD മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയിരുന്ന അൻവർ ഹുസൈൻ, PWD മുൻ ചീഫ് എഞ്ചിനീയർ ആയിരുന്ന മുരുകേശൻ പിള്ളൈ, കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് മുൻ ചീഫ് എഞ്ചിനീയർ ആയ രവീന്ദ്രനാഥ് ടി സി എന്നിവർ ഉൾപ്പെടുന്നതാണ് സിവിലിയൻസിന്റെ അഡ്വൈസറി ബോർഡ്.