കൊല്ലം: വ്യവസായ പ്രമുഖനും ടി.കെ.എം ട്രസ്റ്റ് സ്ഥാപകനുമായ പരേതനായ തങ്ങൾകുഞ്ഞ് മുസലിയാരുടെ രണ്ടാമത്തെ മകൻ പരേതനായ ടി.എം.മുഹമ്മദ് ഹാജിയുടെ ഭാര്യ കിളികൊല്ലൂർ നൂർമഹാളിൽ ടി.ഹാജിറ ബീവി (89) നിര്യാതയായി. കബറടക്കം ഇന്നലെ കിളികൊല്ലൂർ വലിയപള്ളി കബർസ്ഥാനിൽ നടത്തി. മക്കൾ: മഹറൂബ് യഹിയ, ഇല്ല്യാസ്, പരേതയായ അയിഷ, ഡോ. ഹാറൂൺ (ടി.കെ.എം ട്രസ്റ്റ് അംഗം), മൂസാമുഹമ്മദ്. മരുമക്കൾ: സബൂറബീവി, സെബീദ, രഹ്ന (ടി.കെ.എം എച്ച്.എസ്.എസ്), ജസീല.