
ലണ്ടൻ : ഈ വർഷം ജൂണിൽ കരീബിയനിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ താൻ കളിക്കാനില്ലെന്ന് മുൻ നായകൻ ബെൻ സ്റ്റോക്സ് . ഈവർഷം നടക്കുന്ന ശ്രീലങ്കയ്ക്കും വെസ്റ്റ് ഇൻഡീസിനും എതിരായ ടെസ്റ്റ് പരമ്പരകളിൽ കളിക്കാനുള്ള ഫിറ്റ്നെസ് നിലനിറുത്താനായാണ് ഈ തീരുമാനമെന്ന് ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. നിലവിലെ ട്വന്റി-20 ലോകകപ്പ് ജേതാക്കളാണ് ഇംഗ്ളണ്ട് .2 022ൽ നടന്ന ലോകകപ്പിൽ സ്റ്റോക്സ് കളിച്ചിരുന്നു.