ship

തിരുവനന്തപുരം: തുര്‍ക്കിയിലെ പ്രമുഖ കപ്പല്‍നിര്‍മാണ ശാലയില്‍ ജോലി ഒഴിവ്. 68 തൊഴിലവസരങ്ങളാണുള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 24 മുതല്‍ 45 വയസുവരെയാണ് പ്രായപരിധി.

വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ് എന്നിവ കമ്പനി സൗജന്യമായി നല്‍കും. പ്രതിമാസശമ്പളത്തിന് പുറമേ, ഓവര്‍ടൈം ഡ്യൂട്ടിക്കും വേതനം ലഭിക്കും. പ്രതിവര്‍ഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാനശമ്പളം) പ്രതിവര്‍ഷം ഒരു റൗണ്ട് ട്രിപ്പ് ഫ്ളൈറ്റ് ടിക്കറ്റും കമ്പനി നല്‍കും.

വിവരങ്ങള്‍ ചുവടെ

പൈപ്പ്ഫിറ്റര്‍ ഗ്രേഡ്-1: ഓയില്‍ ആന്‍ഡ് ഗ്യാസിലോ കപ്പല്‍ശാലയിലോ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 750 ഡോളര്‍.


പൈപ്പ്ഫിറ്റര്‍ ഗ്രേഡ്-2: ഓയില്‍ ആന്‍ഡ് ഗ്യാസിലോ കപ്പല്‍ശാലയിലോ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 650 ഡോളര്‍.


ഫോര്‍മാന്‍-പൈപ്പ്ഫിറ്റര്‍: കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പരിചയം. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണം. വിദേശപരിചയം അഭികാമ്യം. 950 ഡോളര്‍.


ഫോര്‍മാന്‍-പൈപ്പ് വെല്‍ഡിങ്: കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പരിചയം. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണം. വിദേശപരിചയം അഭികാമ്യം. 950 ഡോളര്‍.


കേബിള്‍ പുള്ളര്‍: കപ്പല്‍ശാലയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പരിചയം. ശമ്പളം: 600 ഡോളര്‍, ഓവര്‍ടൈം.


ഫോര്‍മാന്‍-കേബിള്‍ പുള്ളര്‍: കപ്പല്‍ശാലയില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പരിചയം. 700 ഡോളര്‍.


കേബിള്‍ ടെര്‍മിനേഷന്‍ ഇലക്ട്രീഷ്യന്‍: ഓയില്‍ ആന്‍ഡ് ഗ്യാസിലോ കപ്പല്‍ശാലയിലോ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 700 ഡോളര്‍.


ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ പാസ്പോര്‍ട്ടിന്റെയും വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 5-നകം eu@odepc.in എന്ന ഇ-മെയിലില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.odepc.kerala.gov.in. ഫോണ്‍: 0471-2329440/41/42/45/7736496574.