
ഇസ്താംബുൾ: തുർക്കിയെയിൽ നൈറ്റ് ക്ലബിലുണ്ടായ വൻ തീപിടിത്തത്തിൽ 29 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.47ന് മദ്ധ്യ ഇസ്താംബുളിലാണ് സംഭവം. ക്ലബിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. 16 നില കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നൈറ്റ് ക്ലബ് മാനേജർ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.