pic

ന്യൂയോർക്ക്: സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവിൽ തട്ടിപ്പ് കേസിൽ 17.5 കോടി ഡോളർ പിഴ കെട്ടിവച്ച് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ രജിസ്റ്റർ ചെയ്ത കേസിൽ 46.4 കോടി ഡോളർ പിഴയോ സ്വകാര്യ കമ്പനിയിൽ നിന്നുള്ള ബോണ്ടോ കെട്ടിവയ്ക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിച്ച് കഴിഞ്ഞ ആഴ്ച ഇത് 17.5 കോടി ഡോളറാക്കി കുറയ്ക്കുകയായിരുന്നു. പത്ത് ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ട്രംപ് ടവർ, ഫ്ലോറിഡയിലെ മാർ അ - ലാഗോ എസ്റ്റേറ്റ് തുടങ്ങിയ ട്രംപിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് കോടതി ഉത്തരവിട്ടിരുന്നു.