
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ട്രെയിലർ ന്യൂയോർക്കിലെ ഐക്കണിക് ടൈംസ് സ്‌ക്വയറിലെ ഭീമാകാരമായ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും .ഏപ്രിൽ 6 ന് രാത്രി 8:30 EST-ന് (ഇന്ത്യൻ സമയം ഏപ്രിൽ 7ന് 5:30am)ആണ് പ്രദർശനം.
മഹിമ നമ്പ്യാർ ആണ് നായിക.
ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിലൂടെ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് എത്തുന്നു.
ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
പി .ആർ . ഒ എ .എസ് ദിനേശ്.