
പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2; ദി റൂള്‍ ടീസര്‍ ഏപ്രില്‍ 8ന്റിലീസ് ചെയ്യും. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തിറങ്ങുക. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതനിറഞ്ഞ ചിത്രമാണ് പുഷ്പ 2 .ആഗസ്റ്റ് 15നാണ് പുഷ്പ 2 തിയേറ്ററിൽ എത്തുക.അല്ലു അർജുനും സംവിധായകൻ സുകുമാറും വീണ്ടും ഒരുമിക്കുന്നതിനാൽ ആരാധകരും ആവേശത്തിലാണ്.രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, മൈത്രി മൂവി മേക്കേഴ്സാണ് പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ 2 നിർമ്മിക്കുന്നത്. പി. ആര്. ഒ ആതിര ദില്‍ജിത്ത്