തിരുവനന്തപുരം:കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഇന്നലെ രാവിലെ 11.30നാണ് ഗവർണർ എത്തിയത്.കേരളത്തിൽ ഗവർണറായി ചുമതലയേറ്റശേഷം ആശുപത്രിയിൽ നേരിട്ട് എത്തിയാണ് ചികിത്സ നടത്തുന്നതെന്ന് ഗവർണറെ ചികിത്സിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോ.ചിത്രാരാഘവൻ പറഞ്ഞു. വളരെ സൗഹൃദപരമായാണ് ഗവർണർ പെരുമാറുന്നത്.ആശുപത്രിയുടെ സൗകര്യം നോക്കിയും മറ്റു രോഗികളുടെ തിരക്ക് കുറയുമ്പോഴാണ് സാധാരണ അദ്ദേഹം എത്താറുള്ളത്. പരിശോധനകഴിഞ്ഞ് 12.15ഓടെ മടങ്ങി.എത്തിയ മറ്റു രോഗികൾക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും വരുത്താതെയാണ് ചികിത്സയ്ക്കായി അദ്ദേഹം എത്തിയത്.