temple

അശ്വതിയിൽ തുടങ്ങി രേവതിയിൽ അവസാനിക്കുന്ന 27 നക്ഷത്രങ്ങളാണ് ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ജന്മനക്ഷത്രങ്ങളായി കണക്കാക്കുന്നത്. ഈ 27 നക്ഷത്രക്കാർക്കും തങ്ങളുടെ ജന്മനക്ഷത്രപ്രകാരം 27 ക്ഷേത്രങ്ങളുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും അവർ ദർശനം നടത്തേണ്ട ക്ഷേത്രങ്ങൾ. അവയെല്ലാം കേരളത്തിൽ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിക്കഴിഞ്ഞാൽ സർവ ഐശ്യര്യം തന്നെയാണ് ഫലം. പ്രത്യേകിച്ചും ജന്മനക്ഷത്രക്കാർ മാസത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ ശ്രമിക്കുക.

അശ്വതി- കണ്ണൂർ ജില്ലയിലെ വൈദ്യനാഥ ക്ഷേത്രമാണ് അശ്വതി നക്ഷത്രക്കാർ സന്ദർശിച്ചിരിക്കേണ്ടത്. രോഗശാന്തിക്ക് പേരുകേട്ടതിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്.

ഭരണി- കൊല്ലം ജില്ലയിലെ തൃക്കടവൂർ ശിവക്ഷേത്രമാണ് ഭരണി നക്ഷത്രക്കാർ സന്ദർശിക്കേണ്ടത്.

കാർത്തിക- തെക്കൻ പഴനി എന്ന് അറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം.

രോഹിണി- ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം.

മകയിരം- പെരുന്ന ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.

തിരുവാതിര- മണ്ണാറശാല നാഗരാജ ക്ഷേത്രം.

പുണർതം- കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം.

പൂയം- പയ്യന്നൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.

ആയില്യം- കൊട്ടിയൂർ ശ്രീമഹാദേവ ക്ഷേത്രം.

മകം- പഴവങ്ങാടി മഹാഗണപതി ക്ഷേത്രം.

പൂരം- ചോറ്റാനിക്കര ദേവി ക്ഷേത്രം.

ഉത്രം- കണ്ടിയൂർ മഹാദേവ ക്ഷേത്രം.

അത്തം- തൃക്കൊടിത്താനം മഹാവിഷ്‌ണു ക്ഷേത്രം.

ചിത്തിര- ചെങ്ങന്നൂർ ശിവക്ഷേത്രം

ചോതി- പാമ്പുമേക്കാട്ട് നാഗരാജ ക്ഷേത്രം.

വിശാഖം- ഏറ്റുമാന‌ൂർ.

അനിഴം- ശബരിമല.

തൃക്കേട്ട- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.

മൂലം- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം.

പൂരാടം-കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം.

ഉത്രാടം- തുറവൂർ നരസിംഹ സ്വാമി ക്ഷേത്രം.

തിരുവോണം- ഗുരുവായൂർ

അവിട്ടം- ആറ്റുകാൽ ദേവി ക്ഷേത്രം.

ചതയം- വടക്കുംനാഥ ക്ഷേത്രം.

പൂരുരുട്ടാതി- ആറന്മുള പാർത്ഥസാരഥി ക്ഷേത്രം,

ഉത്രട്ടാതി- വൈക്കം മഹാദേവക്ഷേത്രം.

രേവതി- അനന്തപുരം ക്ഷേത്രം, കാസർകോട്.