ss

വിക്രമിന്റെ നായികയായി ദുഷാര വിജയൻ.എസ്.യു. അരുൺ കുമാർ ആണ് ചിയാൻ 62 എന്ന് താത്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത്.എസ്. ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. സുരാജിന്റെ തമിഴ് അരങ്ങേറ്റമാണ്. ഏപ്രിൽ 21ന് മധുരയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് തേനി ഈശ്വർ ഛായാഗ്രഹണ നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
സർപട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് ദുഷാര വിജയൻ. രായനിൽ ധനുഷിന്റെയും വേട്ടൈയനിൽ രജനികാന്തിന്റെയും നായികയാണ്. പി .ആർ .ഒ പ്രതീഷ് ശേഖർ.