s

ബംഗളൂരു: ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വാസമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും കുറച്ച് വർഷങ്ങളായി രാജ്യ വിരുദ്ധ പ്രചാരണങ്ങളെയാണ് അവർ പിന്തുണയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ എസ്.ഡി.പി.ഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ) യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിമർശനം. കർണാടകയിലെ രാമനഗരയിലെ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ അദ്ഭുതമില്ല. തിരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റിലും ബി.ജെ.പി വിജയിക്കും. റോഡ് ഷോ കർണാടകയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള പിന്തുണ കാണിച്ചുതന്നു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. അദ്ദേഹം പ്രധാനമന്ത്രിയായാൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയ്ക്ക് വേണ്ടത് ബി.ജെ.പി- ജെ.ഡി.എസ് സഖ്യമാണെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.