ks

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കത്വയിൽ ഗുണ്ടാ സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സബ് ഇൻസ്‌പെക്ടർ ദീപക് ശർമ്മയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥന് പരിക്കുണ്ട്. ഗുണ്ടാത്തലവനെ പൊലീസ് വെടിവച്ചുകൊന്നു.

മെഡിക്കൽ കോളേജ് വളപ്പിൽ ഗുണ്ടാസംഘവുമായുണ്ടായി ഏറ്രുമുട്ടലുണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഷുനൂ ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘത്തിലെ അംഗങ്ങളെ പൊലീസ് സംഘം പിന്തുടരുകയായിരുന്നു. ഗുണ്ടാസംഘം അവരുടെ കാർ മെഡിക്കൽ കോളേജ് ക്യാമ്പസിലേക്ക് കയറ്റി, അവിടെ വച്ച് പൊലീസ് അവരെ വളഞ്ഞു. തുടർന്ന് ഏറ്രുമുട്ടലുണ്ടാകുകയായിരുന്നു. ഇതിനിടെ ദീപക് ശർമ്മയുടെ തലയ്ക്ക് വെടിയേറ്റു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഉദ്യോഗസ്ഥനെ പഞ്ചാബിലെ പത്താൻകോട്ടിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ അന്തരിച്ചു.