
പാരീസ് : ജൂലായ്‌യിൽ തുടങ്ങുന്ന പാരീസ് ഒളിമ്പിക്സിന് നിലവിൽ ഭീകരഭീഷണി ഒന്നുമില്ലെന്ന് ഫ്രഞ്ച് കായികമന്ത്രി അമേലി കസ്റ്റേറ. കഴിഞ്ഞ ദിവസം റഷ്യയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകളിൽ മാറ്റം വരുത്തിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവർ. നിലവിൽ ഗെയിംസിന് ഭീഷണികൾ ഒന്നുമില്ലെന്നും ഉദ്ഘാടനച്ചടങ്ങിൽ കായികതാരങ്ങളെ സ്റ്റേഡിയത്തിൽ മാർച്ച് പാസ്റ്റ് ചെയ്യിക്കുന്നതിന് പകരം സ്വെൻ നദിയിലൂടെ ബോട്ടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ഇത് നടന്നില്ലെങ്കിൽ പകരം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.