cristiano

റിയാദ് : സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടി അൽ നസ്ർ ക്ളബിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 72 മണിക്കൂറിനി‌ടയിലാണ് രണ്ട് ഹാട്രിക്കുകൾ പിറന്നത്. ഞായറാഴ്ച അൽ തായ് ക്ളബിനെതിരെയായിരുന്നു ആദ്യ ഹാട്രിക്ക്. അൽ നസ്ർ 5-1 ജയിച്ച മത്സരത്തിൽ രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ മൂന്ന് ഗോളുകൾ നേടിയത്. പിന്നാലെ അഭ ക്ളബിനെതിരെ 8-0ത്തിന് അൽ നസ്ർ ജയിച്ചപ്പോൾ ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേട‌ിയത് ക്രിസ്റ്റ്യാനോയാണ്. രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.

29 ഗോളുകളുമായി സൗദി ലീഗിലെ ടോപ് സ്കോററായി തുടരുകയാണ് ക്രിസ്റ്റ്യാനോ

65 കരിയറിലെ തന്റെ 65-ാമത്തെ ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ അഭയ്ക്കെതിരെ നേടിയത്.