sreeshankar

ന്യൂഡൽ്ഹി : പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ അത്‌ലറ്റ് ശ്രീശങ്കർ മുരളി, വനിതാ ബോക്സർ നിഖാത് സരിൻ, ടേബിൾ ടെന്നിസ് താരം മണിക ബത്ര എന്നിവരടക്കമുള്ള കായികതാരങ്ങൾക്ക് വിദേശ പരിശീലനത്തിനായി ടോപ്സ് സ്കീമിന് കീഴിൽ തുക അനുവദിച്ച് കേന്ദ്ര കായിക മന്ത്രാലയം. ദോഹയിലും സുചോയിലും നടക്കുന്ന ഡയമണ്ട് ലീഗുകളിൽ പങ്കെടുക്കാനാണ് ശ്രീശങ്കറിന് ധനസഹായം. നിഖാത്ത് സരിനും ലവ്‌ലിന ബോർഗോഹെയ്നും തുർക്കിയിലാണ് പരിശീലനത്തിന് പോകുന്നത്.