തിരുവനന്തപുരം: കാസർഗോഡ് ചുരിയിൽ മസ്ജിദിനുള്ളിൽ അതിക്രമിച്ചു കയറി ഇമാം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന പ്രതികളെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസലീം മൗലവി. കേസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കല്ലാർ സെയ്നുദ്ദീൻ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുറ്റിച്ചൽ ഹസ്സൻ ബസരി മൗലവി,​ മുഹമ്മദ് നിസാർ അൽഖാസിമി, മൗലവി അർഷദ് മന്നാനി, ശിഹാബുദ്ദീൻ മൗലവി, നാസിമുദ്ദീൻ ബാഖവി, ഷറഫുദ്ദീൻ മൗലവി, നൗഷാദ് ബാഖവി, മുഹമ്മദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് സഹിൽ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.