
മുംബയ്: ബി.ജെ.പി ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് ജൽഗാവിൽ നിന്നുള്ള ബി.ജെ.പി എം.പി ഉന്മേഷ് പാട്ടീൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ ചേർന്നു. ഉദ്ധവ് താക്കറെയുടെ സബർബൻ മുംബയിലെ വസതിയായ 'മാതോശ്രീ'യിൽ അനുയായികൾക്കൊപ്പമെത്തി പാട്ടീൽ സേനയിൽ ചേർന്നു. പാട്ടീൽ പാർട്ടിയിൽ ചേരുന്നത് ജൽഗാവിലും വടക്കൻ മഹാരാഷ്ട്രയിലും തങ്ങളുടെ പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്നും വിജയത്തിലേക്കുള്ള പാത എളുപ്പമാക്കുമെന്നും ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവുത്ത് പറഞ്ഞു.