
പാട്ന: ക്യാൻസർ ബാധിതനായതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. ആറുമാസമായി ക്യാൻസർ സ്ഥിരീകരിച്ചിട്ട്. ഫെബ്രുവരിയിൽ ബി.ജെ.പി പുറത്തുവിട്ട രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടികയിൽ സുശീൽ കുമാറിന്റെ പേരുണ്ടായിരുന്നില്ല. ഇതിനു പിന്നാലെ നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. 30 വർഷമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം പാർട്ടിക്കുള്ളിലെ ഉരുക്കു മനുഷ്യനെന്ന് അറിയപ്പെട്ടു. 'മത്സരത്തിനില്ല". തിരഞ്ഞെടുപ്പിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എല്ലായ്പ്പോഴും ഞാൻ രാജ്യത്തോടും പാർട്ടിയോടും കടപ്പെട്ടിരിക്കുന്നു- അദ്ദേഹം പറഞ്ഞു.