apple
ആപ്പിൾ ഉപകരണങ്ങളുടെ ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്

കൊച്ചി: ആപ്പിൾ ഉപഭോക്താക്കൾക്ക് സൈബർ സുരക്ഷാ മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട് ഇൻ.
ആപ്പിൾ ഉല്പന്നങ്ങൾ ഹാക്കർമാർ കയ്യടക്കുന്നതുമായി ബന്ധപ്പെട്ട വിവിധ മുന്നറിയിപ്പുകൾ സെർട്ട് പുറത്തുവിട്ട വൾനറബിലിറ്റിനോട്ടിലാണ് ഉള്ളത്. പ്രത്യേകിച്ചും ഐഫോണുകൾ, മാക്ക്ബുക്കുകൾ എന്നിവയുടെ ഉപഭോക്താക്കൾക്കാണ് മുന്നറിയിപ്പ് നൽകുന്നത്.
സുരക്ഷാ വീഴ്ചകൾ ഹാക്കർമാർക്ക് ദുരുപയോഗം ചെയ്യാൻ സാധിച്ചാൽ ഉപകരണങ്ങളിൽ കടന്നുകയറാനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സമ്പൂർണ നിയന്ത്രണം കൈക്കലാക്കാനും കഴി​യും. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികൾ സ്വീകരിക്കാനും ഉപഭോക്താക്കൾക്ക് ഏജൻസി നിർദേശം നൽകിയിട്ടുണ്ട്.