sanjay

ന്യൂഡൽഹി: സഞ്ജയ് സിംഗിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തരുതെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനും തടസമില്ല.

1. പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന് ഡൽഹി റൗസ് അവന്യു കോടതി

2. തെളിവുകൾ നശിപ്പിക്കരുത്

3. അന്വേഷണഉദ്യോഗസ്ഥന് ഫോൺനമ്പർ കൈമാറണം

4. ഡൽഹിക്ക് പുറത്തുപോയാൽ ഫോൺ ലൊക്കേഷൻ ഓൺ ആയിരിക്കണം

 കേജ്‌രിവാളും പുറത്തുവരും

ജയിലിനു പുറത്ത്, കാറിന് മുകളിൽ കയറി നിന്ന് സഞ്ജയ് സിംഗ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. ജയിലിലെ പൂട്ടുകൾ തകർക്കപ്പെടുമെന്നും, കേജ്രിവാൾ ഉൾപ്പെടെ നേതാക്കൾ പുറത്തുവരുമെന്നും സഞ്ജയ് സിംഗ് വിശ്വാസം പ്രകടിപ്പിച്ചു. സന്തോഷിക്കാനുള്ള സമയമല്ല. പോരാട്ടത്തിന്റെ സമയമാണ്. കേജ്രിവാളും മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും കൂടി പുറത്തിറങ്ങിയാൽ മാത്രമേ സന്തോഷമുള്ളുവെന്നും രാജ്യസഭാ എം.പി വ്യക്തമാക്കി. പുറത്തിറങ്ങിയതിന് പിന്നാലെ കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളിനെ സന്ദർശിച്ചു.