cash-trap

കോ​ട്ട​യം​:​ ​ര​ണ്ടു​ ​മാ​സ​ത്തി​​​നു​ള്ളി​​​ൽ​ ​ക്വി​​​ന്റ​ലി​​​ന് 106​ ​രൂ​പ​ ​ഇ​ടി​​​ഞ്ഞ് ​ക​ർ​ഷ​ക​ർ​ക്ക് ​ക​ണ്ണീ​ർ​ ​കു​ടി​​​പ്പി​​​ച്ച​ ​കു​രു​മു​ള​ക് ​വി​ല​ ​കു​തി​​​ക്കു​ന്നു.​ ​കി​ലോ​യ്ക്ക് 24​ ​രൂ​പ​യാ​ണ് ​വ​ർ​ദ്ധ​ന​വു​ണ്ടാ​യ​ത്.
ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​കി​ലോ​യ്ക്ക് 19​ ​രൂ​പ​ ​വ​രെ​ ​താ​ഴ്ന്ന​ ​മു​ള​ക് ​വി​ല​ ​ഉ​യ​രു​ന്ന​ ​പ്ര​വ​ണ​ത​ ​മ​ന​സി​ലാ​ക്കി​ ​വ​ൻ​ ​കി​ട​ ​ക​ർ​ഷ​ക​രും​ ​ഇ​ട​നി​ല​ക്കാ​രും​ ​വി​പ​ണി​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്താ​തെ​ ​വി​ട്ടു​ ​നി​ന്ന​താ​ണ് ​ഡി​മാ​ൻ​ഡ് ​ഇ​ല്ലാ​തി​രു​ന്നി​ട്ടും​ ​വി​ല​ ​ഉ​യ​രാ​ൻ​ ​കാ​ര​ണം.

ആ​ഭ്യ​ന്ത​ര​ ​വി​ല​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ക​യ​റ്റു​മ​തി​ ​നി​ര​ക്ക് ​ട​ണ്ണി​ന് 6500​ ​ൽ​ ​നി​ന്ന് 6700​ ​ഡോ​ള​റാ​യി​ ​ഉ​യ​ർ​ന്നു.​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​പ​ല​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞു.​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​വി​യ​റ്റ് ​നാ​മി​ൽ​ 15​ ​ശ​ത​മാ​നം​ ​ഇ​ടി​വു​ണ്ടാ​യി.​ ​ശ്രീ​ല​ങ്ക​യി​ൽ​ ​ഇ​പ്പോ​ൾ​ ​വി​ള​വെ​ടു​പ്പു​ ​കാ​ല​മ​ല്ലാ​ത്ത​തും​ ​ഇ​ന്ത്യ​യ്ക്ക് ​ഗു​ണ​മാ​യി.​ ​ആ​വ​ശ്യ​ത്തി​ന് ​ച​ര​ക്കി​ല്ലാ​തി​രു​ന്നി​ട്ടും​ ​കു​രു​മു​ള​ക് ​വി​ല​ ​കു​റ​ച്ചു​ ​ശ്രീ​ല​ങ്ക​ ​ഇ​ന്ത്യ​ൻ​ ​കു​രു​മു​ള​ക് ​ഡി​മാ​ൻ​ഡ് ​ഇ​ല്ലാ​താ​ക്കാ​ൻ​ ​നീ​ക്ക​മു​ണ്ട്.​ 6500​ൽ​ ​നി​ന്ന് 6050​ ​ഡോ​ള​റാ​യാ​ണ് ​ശ്രീ​ല​ങ്ക​ ​വി​ല​ ​കു​റ​ച്ച​ത്.

ഇ​റ​ക്കു​മ​തി​ ​കു​രു​മു​ള​ക് ​മ​സാ​ല​ക്കൂ​ട്ടാ​ക്കി​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​ലൈ​സ​ൻ​സി​ന്റെ​ ​മ​റ​വി​ൽ​ ​വി​യ​​​റ്റ്‌​നാ​മി​ൽ​ ​നി​ന്നു​ ​കു​റ​ഞ്ഞ​ ​വി​ല​യ്ക്കു​ ​കു​രു​മു​ള​ക് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​തും​ ​സു​ഗ​ന്ധ​ദ്ര​വ്യോ​ത്പ​ന്ന​മാ​ക്കി​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യാ​തെ​ ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ൽ​ ​വി​ൽ​ക്കു​ന്ന​തും​ ​നാ​ട​ൻ​ക​ർ​ഷ​ക​ർ​ക്ക് ​വി​ന​യാ​യി​രു​ന്നു​ .​ ​തൂ​ത്തു​ക്കു​ടി,​ ​ചെ​ന്നൈ,​ ​വി​ശാ​ഖ​പ​ട്ട​ണം​ ​തു​റ​മു​ഖ​ങ്ങ​ൾ​ ​വ​ഴി​ ​വി​ല​ ​കു​റ​ഞ്ഞ​ ​വി​യ​​​റ്റ്‌​നാം​ ​കു​രു​മു​ള​ക് ​വാ​ങ്ങി​ ​കൂ​ടി​യ​ ​വി​ല​യ്ക്ക് ​ഇ​വി​ടെ​ത്ത​ന്നെ​ ​വി​റ്റു​ ​ലാ​ഭം​ ​കൊ​യ്തി​രു​ന്നു.​ ​വി​യ​റ്റ് ​നാ​മി​ൽ​ ​കാ​ലാ​വ​സ്ഥ​ ​വി​ല്ല​നാ​യി​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തോ​ടെ​ ​ഇ​ത് ​പൊ​ളി​ഞ്ഞ​താ​ണ് ​കേ​ര​ള​ത്തി​ന് ​നേ​ട്ട​മാ​യ​ത് .

#​ ​ഉ​ണ​ക്കി​ ​സൂ​ക്ഷി​ച്ച​ ​കു​രു​മു​ള​കി​ന് ​പ​ഴ​ക്കം​കൂ​ടു​തോ​റും​ ​വി​ല​ ​കൂ​ടും​ .​വി​ല​ ​സ്ഥി​ര​മാ​യി​​​ ​ഇ​ടി​യു​ന്ന​ ​പ്ര​വ​ണ​ത​ ​മ​ന​സി​ലാ​ക്കി​ ​സ്റ്റോ​ക്ക് ​ചെ​യ്യാ​തെ​ ​വി​റ്റ​ ​ക​ർ​ഷ​ക​ർ​ക്ക് ​വി​ല​ ​കൂ​ടി​യ​തി​ന്റെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കു​ന്നി​ല്ല.​ ​വ​ൻ​കി​ട​ക്കാ​ർ​ക്കാ​ണ് ​നേ​ട്ടം.