ksrtc

പത്തനംതിട്ട : വേനലവധി ആഘോഷമാക്കാന്‍ ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ചെലവുകുറഞ്ഞ രീതിയില്‍ താമസസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ദിവസ പാക്കേജ് മുതല്‍ നാലുനാള്‍ നീളുന്ന ട്രിപ്പുകള്‍ വരെ ഈ പാക്കേജിലുണ്ട്. ഭക്ഷണചാര്‍ജ് ഉള്‍പ്പെടുത്തിയും അല്ലാതെയും കുറഞ്ഞ നിരക്കുകളാണ് ബഡ്ജറ്റ് യാത്രകള്‍ക്കുള്ളത്.

ഗവി, മാമലകണ്ടം, മാങ്കുളം, ആനക്കുളം വഴിയുള്ള കാനന യാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ, ചതുരംഗപ്പാറ, മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, വയനാട്, രാമക്കല്‍മേട്, വണ്ടര്‍ലാ, നെല്ലിയാമ്പതി തുടങ്ങിയ ഉല്ലാസയാത്രകള്‍, ആഡംബര കപ്പലില്‍ അറബിക്കടലിലൂടെ അസ്തമയ സൂര്യനെ കണ്ടു വിവിധങ്ങളായ കലാപരിപാടികളുമായി അഞ്ചു മണിക്കൂര്‍, സാഗര റാണി, കൊച്ചി കായലിലൂടെയുള്ള യാത്രകള്‍
ഒപ്പം കേരളത്തിലെയും പുറത്തെയും വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഈ അവധിക്കാലത്തുണ്ട്.

(ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള യാത്രകള്‍)

യാത്രാ തീയതിയും സ്ഥലവും

പത്തനംതിട്ട
7ന് : വാഗമണ്‍
10ന് : റോസ് മല

13ന് : ചതുരംഗപാറ
19ന് : മൂന്നാര്‍
21ന് : കാല്‍വരി മൗണ്ട്
27ന് : കടല്‍യാത്ര (ക്രൂയ്സ് )
28ന് : രാമക്കല്‍മേട്
ഗവി : 08,11,14,19,23,29

തിരുവല്ല
6 : മൂന്നാര്‍
6 : വാഗമണ്‍
7 : പൊന്മുടി
10 : വണ്ടര്‍ലാ
13 :ചതുരംഗപ്പാറ
14 : കൊച്ചികായലിലൂടെ ക്രൂയ്‌സ് യാത്ര
20 : മാമലകണ്ടം ജംഗിള്‍ സഫാരി
20 : വയനാട്
21 : ആഴിമല തീര്‍ത്ഥാടനം
28 : മലക്കപ്പാറ
ഗവി : 17,20,27

അടൂര്‍
10 : വാഗമണ്‍
13 : കടല്‍യാത്ര (ക്രൂയ്സ് )
20 : ആഴിമല തീര്‍ത്ഥാടനം
21 : ഇലവീഴാം പൂഞ്ചിറ
28 : മൂന്നാര്‍
ഗവി : 9,15, 21

പന്തളം
12 : മൂന്നാര്‍
21 :സാഗരാറാണി ക്രൂയ്സ്
28 :വാഗമണ്‍
ഗവി : 11,30

റാന്നി
13: മലക്കപ്പാറ
19: മാമലകണ്ടം മൂന്നാര്‍
27 : കൊച്ചി കായലിലൂടെ ക്രൂയ്സ് യാത്ര

കൂടുതല്‍ വിവരങ്ങള്‍ക്ക്
തിരുവല്ല
9744348037, 9961072744, 9745322009
പത്തനംതിട്ട
9495752710, 9995332599
അടൂര്‍
7012720873, 9846752870
പന്തളം
9562730318, 9497329844
റാന്നി
9446670952
ജില്ലാ കോര്‍ഡിനേറ്റര്‍
9744348037

' കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ഉല്ലാസയാത്രകള്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. വരുമാനത്തിനപ്പുറം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം.'

കെ.എസ്.ആര്‍.ടി.സി അധികൃതര്‍