
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 51,680 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,731 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 51,280 രൂപയായിരുന്നു. ഈ മാസം തുടക്കം മുതലേ ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം കടന്നിരുന്നു. അതേസമയം, വെള്ളി വിലയിലും കഴിഞ്ഞ ദിവസം വർദ്ധനവുണ്ടായി. വെള്ളി വില കിലോഗ്രാമിന് 2,000 രൂപ ഉയർന്ന് 84,000 രൂപയിലെത്തി.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും നാണയപ്പെരുപ്പ ഭീഷണിയും കണക്കിലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതോടെയാണ് സ്വർണവിലയിൽ വർദ്ധവനുണ്ടായത്. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ മൂലം എണ്ണവില കുതിക്കുന്നതിനാൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണം പത്ത് ഗ്രാമിന്റെ വില 0.8 ശതമാനം ഉയർന്ന് 69,375 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2,287 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
ഏപ്രിലിലെ സ്വർണനിരക്ക് (22 കാരറ്റ്)
ഏപ്രിൽ 04 ₹51,680
ഏപ്രിൽ 03 ₹51,280
ഏപ്രിൽ 02 ₹50,680
ഏപ്രിൽ 01 ₹50,880